ബുള്ളറ്റ് ടൂര്‍ സംഘത്തിലെ ജര്‍മന്‍ സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു

 

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ബൈക്കപകടത്തില്‍ ബുള്ളറ്റ് ടൂര്‍ സംഘാംഗത്തിലെ ജര്‍മന്‍ സ്വദേശി  മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ ദേശീയപാതയില്‍ മൂവാറ്റുപുഴ-കോതമംഗലം റോഡില്‍ കറുകടത്തിന് സമീപത്തെ അപകടത്തില്‍ ജര്‍മന്‍ സ്വദേശി റെയ്നര്‍ കസ്ച (56) ആണ് മരിച്ചത്. മോട്ടോര്‍ സൈക്കിള്‍ എക്സ്പെഡിഷന്‍ എന്ന ബുള്ളറ്റ് ടൂര്‍ സംഘത്തിലെ അംഗമായിരുന്നു. ആലപ്പുഴയില്‍നിന്ന് മൂന്നാറിനുള്ള യാത്രാമധ്യേയാണ് അപകടം. കറുകടത്തുവെച്ച് എതിരെവന്ന ബൈക്കുമായി കൂട്ടിയിടിച്ച് റെയ്നര്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അകമ്പടി വാഹനത്തില്‍ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേപ്പാള്‍, ഭൂട്ടാന്‍, തിബത്ത്, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലത്തെിയതാണ് ആറംഗ ബുള്ളറ്റ് ടൂര്‍ സംഘം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
 

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.