ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക്​ യാത്രികൻ മരിച്ചു

നന്തിബസാർ (കോഴിക്കോട്​) : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക്​ യാത്രികൻ മരിച്ചു. മൂടാടി ഹിൽബസാർ സ്വദേശി കളരിവളപ്പിൽ ലത്തീഫ് (42) ആണ് മരണപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് നാലോടെ കൊയിലാണ്ടി ആനക്കുളത്ത് വെച്ച് ലത്തീഫ് സഞ്ചരിച്ച ബൈക്ക് ഫോർച്യൂണർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

കൊയിലാണ്ടി പ്ലാസ ഹോട്ടൽ ജീവനക്കാരനാണ് ഇദ്ദേഹം. പരേതനായ ഹമീദിൻ്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: ബെൻസിന. മക്കൾ: അസിൻ, നിസാർ.

Tags:    
News Summary - biker killed in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.