ദേശീയപാത കാക്കഞ്ചേരിയിൽ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരിയിൽ ലോറി ബൈക്കിലിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു. കട ലുണ്ടി ഇടച്ചിറ സ്വദേശികളായ കാഞ്ഞീരംകുന്നത്ത് പ്രഭാകര​​​​​െൻറ മകൻ പ്രണവ് (26), പച്ചാട്ട് വീട്ടിൽ സുരേഷി​​​​​െൻറ മകൻ ജിതിൻ (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക്​ 3.30ന് കാക്കഞ്ചേരി കിൻഫ്ര പാർക്കിനടുത്തുള്ള പെട്രോൾപമ്പിന് സമീപമാണ് അപകടം.

കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന ലോറി അതേദിശയിലുള്ള മറ്റൊരു വാഹനത്തെ മറികടക്കു ന്നതിനിടെ രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ ലോറി പി ന്നീട് നാട്ടുകാരുടെ സഹായത്തോടെ പണിക്കോട്ടുംപടിയിൽ വെച്ച്​ പൊലീസ് കസ്​റ്റഡിയിലെടുത്തു.

ലോറി ഡ്രൈവർ എറണ ാകുളം എടത്തിരുത്തി വേങ്ങൂർ മറ്റമനവീട്ടിൽ എം.എം പ്രസാദിനെ (51) അറസ്​റ്റ്​ ചെയ്തു. കണ്ണൂരിൽനിന്ന് നെല്ല് കയറ്റി പെരുമ്പാവൂർ കാലടിയിലേക്ക്​ ​േപാവുകയായിരുന്നു ലോറി. തൊട്ടുപുറകെ ​െനല്ലുമായി വന്ന ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ലോറി ഡ്രൈവറാണ് പ്രസാദിനെ പിടികൂടാൻ സഹായിച്ചത്. ടൈൽസ് ജോലിക്കാരനായ പ്രണവി​​​​​െൻറ വിവാഹം ഏപ്രിൽ 22ന് നടക്കാനിരിക്കുകയായിരുന്നു. മാതാവ്: റീമ. സഹോദരി: രേഷ്മ. മരിച്ച ജിതിൻ ഇലക്ട്രീഷ്യനാണ്. മാതാവ്: ശകുന്തള. സഹോദരങ്ങൾ: ശ്യാംജിത്ത്, സുഭിഷ.


പ്രണവ്, ജിതിൻ: കൂട്ടുപിരിയാതെ അന്ത്യയാത്രയും
കടലുണ്ടി: മിനിറ്റുകൾക്കുമുമ്പ് തങ്ങളോടൊപ്പം കളിതമാശകൾ പറഞ്ഞിരുന്നവരുടെ ആകസ്മിക വേർപാടിൽ ചങ്കുപൊട്ടി ചങ്ങാതിക്കൂട്ടം. മറ്റൊരു സുഹൃത്തി​​​​​െൻറ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങ്​ കഴിഞ്ഞ് എല്ലാവരും ഒരിക്കൽകൂടി ഒത്തുകൂടിയ ശേഷമാണ് എങ്ങോട്ടെന്ന് പറയാതെ അയൽവാസികളും കൂട്ടുകാരുമായ കാഞ്ഞിരക്കുന്നത്ത് പ്രണവ് (26), പച്ചാട് ജിതിൻ (22) എന്നിവർ ബൈക്കിൽ പോയത്.

ഏതാനും മിനിറ്റുകൾക്കുശേഷം കാലിക്കറ്റ് സർവകലാശാലക്ക് സമീപം തേഞ്ഞിപ്പലം പൊലീസ് സ്​റ്റേഷനടുത്തായി ദേശീയപാതയിൽ ഇരുവരും അപകടത്തിൽപെട്ട വിവരമാണറിയുന്നത്. സാരമായ പരിക്ക് എന്ന വിവരം ഏറെ വൈകുംമുമ്പ് പ്രണവി​​​​​െൻറ മരണവാർത്തയായി മാറി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വഴിയിൽ ജിതിനും വിടപറഞ്ഞു. ഏപ്രിൽ 22ന് കോട്ടക്കടവിന് സമീപത്തുനിന്ന് പ്രണവി​​​​​െൻറ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.

ഇരുവർക്കും പുറമെ പത്തോളം പേരടങ്ങുന്ന സുഹൃത് സംഘം ഇടച്ചിറക്ക് സമീപം സുഹൃത്തി​​​​​െൻറ വീട്ടിലെ സൽക്കാരത്തിനുശേഷമാണ് പിരിഞ്ഞത്. ഇടിച്ച വാഹനം നിർത്താതെ പോയി. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങൾ പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

കടലുണ്ടി ഇടച്ചിറ പേടിയാട്ട് ക്ഷേത്രത്തിന് സമീപത്താണ് ഇരുവരുടെയും വീട്. കാഞ്ഞിരക്കുന്നത്ത് പ്രഭാകര​നാണ്​ പ്രണവി​​​​​െൻറ പിതാവ്​. പച്ചാട്ട് സുരേഷി​​​​​െൻറ മകനാണ് ജിതിൻ. തറയോടുകൾ പാകുന്ന പ്രവൃത്തിയാണ് പ്രണവി​േൻറത്. ജിതിൻ ഇലക്ട്രീഷ്യനുമാണ്. പോസ്​റ്റ്​മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹങ്ങൾ സംസ്കരിക്കും.

Tags:    
News Summary - accident death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.