എടപ്പാൾ: അമ്മയെയും കുഞ്ഞിെനയും ഭര്തൃവീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം തൈക്കാട് മഠത്തില്‍ വളപ്പിൽ ബിജുവിെൻറ ഭാര്യ താര (27) മകൾ അമേഗ (ആറ്) എന്നിവരാണ് ബുധനാഴ്ച രാവിലെ 9.30ന് മരിച്ചത്. വീട്ടുകാരും അയല്‍വാസികളും മുറിയുടെ വാതിൽ പൊളിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പറയുന്നു.
മൃതദേഹങ്ങള്‍ മഞ്ചേരി ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സമയത്ത് ഭര്‍ത്താവ് ബിജു വീടിനടുത്ത് പുതിയ വീടിെൻറ നിർമാണ സ്ഥലത്ത് ഉണ്ടായിരുന്നു. പൊന്നാനി സി.ഐ. സണ്ണി ചാക്കോ, എസ്.ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടത്തി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വ്യാഴാഴ്ച താരയുടെ പൊൽപ്പാക്കരയിലെ തറവാട്ട് വളപ്പില്‍ സംസ്കരിക്കും. പൊല്‍പ്പാക്കര കുളക്കാട്ടില്‍ മോഹനെൻറയും തങ്കയുടെയും മകളാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് താരയുടെ വീട്ടുകാർ പൊലീസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.