ബംഗളൂരുവിൽ കാർ മറിഞ്ഞ് മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

ബംഗളൂരു: നഗരത്തിൽ അനേക്കലിനു സമീപം നൈസ് റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർഥിനിയും രണ്ടു സഹവിദ്യാർഥിനികളും മരിച്ചു. തൃശൂർ മുളംകുന്നത്തുകാവ് സ്വദേശി മച്ചിങ്ങൽ വീട്ടിൽ ശ്രുതി ഗോപിനാഥ് (22), സഹവിദ്യാർഥികളായ ഹർഷ ശ്രീവാസ്തവ് (22), ഹർഷിക കുമാർ (22) എന്നിവരാണ് മരിച്ചത്. മൂവരും അനേക്കലിലെ അലയൻസ് കോളജിൽ എം.ബി.എ നാലാം സെമസ്​റ്റർ വിദ്യാർഥിനികളാണ്. 

വെള്ളിയാഴ്ച കാറിൽ കോളജിലേക്ക് പോകുന്ന വഴി രാവിലെ 9.30നാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കാറി​​​​െൻറ പിൻസീറ്റിലായിരുന്നു മരിച്ച മൂവരും. കാർ ഓടിച്ചിരുന്ന വിദ്യാർഥിനിക്കും മറ്റൊരാൾക്കും നിസ്സാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഹർഷ, ഹർഷിക എന്നിവർ തൽക്ഷണം മരിച്ചു.

ആശുപത്രിയിലാണ് ശ്രുതിയുടെ മരണം. വിക്ടോറിയ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ടോടെ ശ്രുതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഗോപിനാഥ് നായർ^ഷീല ഗോപിനാഥ് ദമ്പതികളുടെ മകളാണ്. സൗമ്യ ഗോപിനാഥ് സഹോദരിയാണ്. ഹർഷയുടെ സ്വദേശം ജാംഷഡ്പുരാണെങ്കിലും ഇപ്പോൾ കുടുംബം താമസിക്കുന്നത് തിരുവനന്തപുരത്താണ്. അനേക്കൽ പൊലീസ് കേസെടുത്തു. 

Tags:    
News Summary - accident death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.