ചെങ്ങന്നൂർ: എം.സി റോഡിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കോട്ടയം അതിരമ്പുഴ ചൂരക്കുളങ്ങര കുഴിക്കണ്ടത്തിൽ വീട്ടിൽ സ്റ്റീഫെൻറ (ബേബി) മകൻ അഖിൽ കെ. സ്റ്റീഫൻ (21), കോട്ടയത്ത് താമസിക്കുന്ന ഇടുക്കി ഉടുമ്പന്നൂർ ചീനികുഴി കല്ലൂർ വീട്ടിൽ മോഹനെൻറയും മഹാത്മാഗാന്ധി സർവകലാശാല ഉദ്യോഗസ്ഥ സി.എൻ. ബിന്ദുവിെൻറയും മകൻ നിധിൻ മോഹൻ (22), കോട്ടയം ഏറ്റുമാനൂര്‍ വള്ളിക്കാട് മഴുവനാക്കുന്ന് മൂലേപ്പറമ്പില്‍ (പാറയിൽ) സെബാസ്റ്റ്യൻ ജോണിെൻറ മകന്‍ മിബിന്‍ സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. അഖിലും നിധിനും സംഭവസ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കേറ്റ മിബിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ 8.30ഓടെ മരിച്ചു. കൂടെ ബൈക്കിലുണ്ടായിരുന്ന കോട്ടയം ഏറ്റുമാനൂർ വള്ളിക്കാല പ്ലാമറ്റം പുത്തൻപുരയിൽ വീട്ടിൽ തോമസിെൻറ മകൻ മിലൻ മാത്യു തോമസിന് (22) തലക്കും ശരീരത്തിനും സാരമായി പരിക്കേറ്റെങ്കിലും ബൈക്കുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പറയുന്നു.
എം.സി റോഡിൽ ചെങ്ങന്നൂരിനും -പന്തളത്തിനും മധ്യേ മുളക്കുഴ കാരക്കാട് വെട്ടിപ്പീടിക ജങ്ഷന് സമീപം വെള്ളിയാഴ്ച രാത്രി 12ഒാടെയായിരുന്നു അപകടം. കോട്ടത്തുനിന്ന് രണ്ട് ബൈക്കുകളിയായി പന്തളം ഭാഗത്തേക്ക് അമിത വേഗത്തിൽ പോവുകയായിരുന്ന ബൈക്കുകൾ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെ.എൽ 27 ഇ- 4468 എന്ന എത്തിയോസ് കാറിെൻറ മുന്നിൽ അകപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടൂർ, പന്തളം ഭാഗങ്ങളിലുള്ള സുഹൃത്തുക്കളെ കാണാനായി അവരുടെ വീടുകളിലേക്ക് പോവുകയായിരുന്നു. ഫോർ രജിസ്ട്രേഷനുള്ള ഡ്യൂക്ക് ബൈക്കും പൾസൾ ബൈക്കുമാണ് അപകടത്തിൽപെട്ടത്. പൾസർ ബൈക്കിൽ രക്ഷപ്പെട്ട മിലൻ ശനിയാഴ്ച ചെങ്ങന്നൂർ സി.െഎ ഓഫിസിൽ ഹാജരായി മൊഴി നൽകി.കുറവിലങ്ങാെട്ട ബേക്കറിയില്‍ ജീവനക്കാരനായ അഖില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് വീട്ടിലെത്തിയശേഷം കൂട്ടുകാരോടൊപ്പം ബൈക്കിൽ പോയതായിരുന്നു. വെള്ളിയാഴ്ച തിരികെ വരില്ലെന്നും വീട്ടില്‍ പറഞ്ഞിരുന്നു. പരേതയായ വത്സമ്മയാണ് അഖിലിെൻറ മാതാവ്. ബിബിൻ (റിലയന്‍സ്, കോട്ടയം) ഏക സഹോദരനാണ്. സംസ്കാരം ഞായറാഴ്ച 2.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.
അലുമിനിയം ഫാബ്രിക്കേറ്ററായ മിബിൻ ജോലികഴിഞ്ഞ് വീട്ടിലെത്തി കാപ്പികുടിച്ചശേഷം പുറത്തേക്ക് പോയി. പിന്നാലെ അന്വേഷിച്ച് വന്ന മിലൻ വഴിയില്‍നിന്ന മിബിനെയും കയറ്റി പോവുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടില്‍ അണിഞ്ഞിരുന്ന വസ്ത്രം മാറുകപോലും ചെയ്യാതെയാണ് മിബിന്‍ പോയത്. മാതാവ്: മംഗളം സ്കൂള്‍ ജീവനക്കാരി ഏലിയാമ്മ (മോളി). സഹോദരി: മാളു സെബാസ്റ്റ്യൻ (നഴ്സിങ് വിദ്യാർഥിനി). സംസ്കാരം പിന്നീട് വെട്ടിമുകള്‍ ഒാള്‍ സെയ്ൻറ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.