തിരുവല്ല-മല്ലപ്പള്ളി റോഡിൽ കൂട്ടിയിടിച്ച ബൈക്കുകൾ, മരിച്ച റ്റിജു പി. എബ്രഹാം

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; അപകടം തിരുവല്ല-മല്ലപ്പള്ളി റോഡിൽ

തിരുവല്ല: തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ സ്വദേശി റ്റിജു പി. എബ്രഹാം (40) ആണ് മരിച്ചത്. 

തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനിൽ വിഷ്ണു (36) വിന് പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ തിരുവില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റ്റിജുവിന്‍റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ എട്ടരയോടെ മാടൻമുക്ക് ജംങ്ഷന് സമീപമായിരുന്നു അപകടം. മൂന്നു ബൈക്കുകളും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. മല്ലപ്പള്ളി ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന സ്കൂട്ടർ ബസ്സിനെ ഓവർടേക്ക് ചെയ്ത ശേഷം മുമ്പിൽ പോയ ബൈക്കിനെ മറികടക്കാൻ ശ്രമിച്ചു.

ഇതിനിടെ എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. തിരുവല്ല പൊലീസും സ്ഥലത്തെത്തി.

Tags:    
News Summary - Accident after four two-wheelers collide on Thiruvalla-Mallappally road; One Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.