വിജയ്
ചെന്നൈ: നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് വിജയ് എക്സ് പേജിലൂടെ ഈ ആവശ്യമുന്നയിച്ചത്.
നീറ്റ് പരീക്ഷ തുടങ്ങിയതുമുതൽ തമിഴ്നാട് ഇതിനെതിരാണ്. നഗരങ്ങളിലെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച സമ്പന്ന വിദ്യാർഥികളാണ് നീറ്റ് പരീക്ഷയിൽ കൂടുതലായും വിജയിക്കുന്നത്. ഗ്രാമീണ മേഖലകളിലെ ഗവ. സ്കൂളുകളിലെ തമിഴ് മീഡിയത്തിലുള്ള പിന്നാക്ക വിഭാഗം വിദ്യാർഥികളെയാണ് ഇത് ഏറെ ബാധിച്ചത്. തമിഴ്നാട്ടിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകൾ മുഴുവനായും പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭ്യമാക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.2017ലാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ നിർബന്ധമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.