അബ്ദുല്ലക്കുട്ടി ആഗ്രഹിച്ച പുറത്താക്കൽ; നോട്ടം ദക്ഷിണ കന്നഡ
കണ്ണൂർ: മോദിസ്തുതിയുമായി കോൺഗ്രസിൽനിന്ന് പുറത്തുകടന്ന അബ്ദുല്ലക്കുട്ടിയ ുടെ നോട്ടം കർണാടക രാഷ്ട്രീയം. മംഗളൂരു ഉൾപ്പെട്ട ദക്ഷിണ കന്നഡ മേഖലയിൽ ബി.ജെ.പിയു ടെ ന്യൂനപക്ഷമുഖമായി ചേക്കേറാനാണ് നീക്കം. അബ്ദുല്ലക്കുട്ടി ഏതാനും വർഷങ്ങളായി കു ടുംബസമേതം മംഗളൂരുവിലാണ് താമസം. ദക്ഷിണ കന്നഡയിൽനിന്നുള്ള ലോക്സഭാംഗം നളിൻകുമാർ കട്ടീൽ ബി.ജെ.പിയുടെ കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതലയുള്ള പ്രഭാരിയാണ്.
കട്ടീലും അബ്ദുല്ലക്കുട്ടിയും തമ്മിൽ ആശയവിനിമയം നടക്കുന്നതായാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച് ബി.ജെ.പി കണ്ണൂർ നേതൃത്വത്തിന് കാര്യമായ അറിവില്ല. അബ്ദുല്ലക്കുട്ടി തീരുമാനിച്ചുറപ്പിച്ചാണ് ചുവടുവെക്കുന്നത്. അദ്ദേഹത്തിെൻറ നീക്കങ്ങൾതന്നെയാണ് തെളിവ്. നരേന്ദ്ര മോദിക്ക് മുന്നിൽ കോൺഗ്രസ് ദയനീയമായി തോറ്റതിന് പിന്നാലെയാണ് അബ്ദുല്ലക്കുട്ടി മോദിയെ ഗാന്ധിജിയോട് ഉപമിച്ച് വാഴ്ത്തിയത്.
കോൺഗ്രസിന് പൊറുക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മോദിസ്തുതിയിൽ ഉറച്ചുനിന്നു. കെ.പി.സി.സിയുടെ കാരണംകാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിലും നേതൃത്വത്തെ ചോദ്യംചെയ്തു. പുറത്താക്കുകയല്ലാതെ കോൺഗ്രസിന് മറ്റ് മാർഗമില്ലായിരുന്നു. അബ്ദുല്ലക്കുട്ടി ആഗ്രഹിച്ചതും അതുതന്നെ. പുറത്താക്കൽ വാർത്തയോട് അബ്ദുല്ലക്കുട്ടിയുടെ ആവേശപ്രതികരണം അത് വ്യക്തമാക്കുന്നു. ഹർത്താലിനെയും ബന്ദിനെയും എതിർത്തിട്ടുള്ള തെൻറ മോദിസ്തുതി പോസിറ്റീവ് രാഷ്്ട്രീയമാണെന്നും അതിെന ബി.ജെ.പിയിലേക്ക് പോകുന്നതായി വ്യാഖ്യാനിക്കേണ്ടന്നും അബ്ദുല്ലക്കുട്ടി വിശദീകരിക്കുന്നുണ്ട്. അതേസമയം, രാഷ്ട്രീയം അവസാനിപ്പിക്കുന്നില്ലെന്നും പറയുന്നു.
ആദ്യം സി.പി.എമ്മും ഇപ്പോൾ കോൺഗ്രസും ഇറക്കിവിട്ട അബ്ദുല്ലക്കുട്ടി രാഷ്ട്രീയഭാഗ്യം തേടുന്നുവെങ്കിൽ ഇനി മുന്നിലുള്ള വഴി ബി.ജെ.പിയാണ്. കൈത്താങ്ങായിരുന്ന കെ. സുധാകരനും കൈവിട്ടതോടെ ഒന്നും പ്രതീക്ഷിക്കാനില്ലാത്ത നിലയിലാണ് അബ്ദുല്ലക്കുട്ടി പുറത്തുകടന്നത്. നേരെത്ത, സി.പി.എമ്മിൽനിന്ന് പുറത്തുകടന്നതും സമാന സാഹചര്യത്തിൽതന്നെ. രണ്ടുതവണയും മോദിസ്തുതിതന്നെയായിരുന്നു ആയുധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.