തുവ്വൂർ (മലപ്പുറം): െറയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്ത മാനസികാസ്വാസ്ഥ്യമു ള്ള മകെൻറ തിരിച്ചുവരവിനായി കാത്തിരുന്ന മാതാപിതാക്കൾ വിട പറഞ്ഞെങ്കിലും ആ തിരോ ധാനത്തിനിപ്പോഴും ഉത്തരമായില്ല. തുവ്വൂർ വലിയട്ടയിലെ പരേതനായ മുതിരപ്പറമ്പൻ അല വിയുടെ മകൻ അബ്ദുല്ലയെ കാണാതായിട്ട് ഇക്കഴിഞ്ഞ ജൂണിൽ 22 വർഷം പൂർത്തിയായി. സഹോദരനെതേടി ജ്യേഷ്ഠൻ അബൂബക്കർ നാടാകെ അലഞ്ഞെങ്കിലും എല്ലാം വിഫലമായി. 1997 ജൂൺ 26നാണ് തുവ്വൂർ െറയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് െറയിൽവേ സംരക്ഷണ സേന 40 വയസ്സുകാരനായ അബ്ദുല്ലയെ കൊണ്ടുപോയത്.
അന്ന് രാവിലെ 10.30ന് തുവ്വൂരിലെത്തുന്ന ട്രെയിൻ സ്റ്റേഷനടുക്കാറായപ്പോൾ ഒരു സ്ത്രീ ചുവന്ന തുണി കാണിച്ച് ലോക്കോ പൈലറ്റിന് അപകടസൂചന നൽകുകയായിരുന്നു. ട്രെയിൻ നിർത്തി െറയിൽവേ പൊലീസും അധികൃതരുമെത്തിയപ്പോൾ െറയിൽവേ പാളത്തിൽ ഇരിക്കുന്ന അബ്ദുല്ലയെയാണ് കണ്ടത്. വിവരമന്വേഷിച്ചെങ്കിലും അദ്ദേഹം മൗനിയായി ഇരുന്നു. സംശയത്തെതുടർന്ന് െറയിൽവേ സംരക്ഷണ സേനയും െറയിൽവേ അധികൃതരും അതേ ട്രെയിനിൽ അബ്ദുല്ലയെ ഷൊർണൂരിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ ജ്യേഷ്ഠൻ അബൂബക്കർ പിറ്റേന്ന് രാവിലെ ഷൊർണൂർ െറയിൽവേ പൊലീസ് സ്റ്റേഷനിലെത്തി കാര്യം തിരക്കി.
കൊണ്ടുവന്ന അന്നുതന്നെ അബ്ദുല്ലയെ വിട്ടയച്ചതായും മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ട്രെയിനിൽ കയറിയിരുന്നതായും എസ്.ഐ അറിയിച്ചു. സഹോദരൻ ഷൊർണൂരിലും പരിസരങ്ങളിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. മാനസികാസ്വാസ്ഥ്യമുള്ളതിനാൽ ദൂരസ്ഥലങ്ങളിലേക്ക് പോകാറില്ലെന്നും അപരിചിതത്വം കാരണം ദൂരെ എവിടെക്കെങ്കിലും ട്രെയിൻ കയറിപ്പോയതാകുമെന്നുമാണ് അബൂബക്കർ പറയുന്നത്. വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ പിതാവ് അലവി (74) മൂന്നാം ദിവസം മരിച്ചു. മകെൻറ തിരോധാനവും ഭർത്താവിെൻറ വിയോഗവും മാതാവ് ഫാത്തിമയെ ശയ്യാവലംബിയാക്കി. അവർ ഒരു വർഷത്തിനുശേഷം വിട പറഞ്ഞു. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകി കാത്തിരിക്കവെയായിരുന്നു മരണം.
കോടതി ഇടപെടലിെൻറ ഭാഗമായി അബൂബക്കറിനോട് ആർ.പി.എഫ് മൊഴി ആവശ്യപ്പെട്ടു. എന്നാൽ, മൊഴിയെടുക്കൽ പരസ്യമായിരിക്കണമെന്ന ഇദ്ദേഹത്തിെൻറ ആവശ്യം നിരാകരിച്ചു. അതിൽ തുടർനീക്കവുമുണ്ടായില്ല. തുടർന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്ക് നൽകിയ പരാതിയിലും അന്വേഷണം നടന്നു. പിന്നീട് ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി നാലുവർഷം കാത്തിരുന്നെങ്കിലും തുമ്പുണ്ടാക്കാനാകാത്ത കേസെന്ന് പറഞ്ഞ് തള്ളി. കൂലിവേലക്കാരനായ അബൂബക്കർ സഹോദരനെത്തേടി തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു സഹോദരൻ മുഹമ്മദ് എന്ന നാണി മാസങ്ങൾക്ക് മുമ്പ് മരിച്ചു. മറിയ, ആയിശ, ഉമ്മർ, സൈനബ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.