വെള്ളിമാടുകുന്ന്: ‘മാധ്യമം’ മുൻ ജീവനക്കാരൻ മുണ്ടുമുഴി സ്വദേശി അബ്ദുൽ ഹക്കീം (60) നിര്യാതനായി. ഞായറാഴ്ച ഉച്ചക്ക് 12.30ന് െഎ.എസ്.ടി ജുമാമസ്ജിദിൽ പ്രാർഥനക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ‘പ്രബോധനം’ പ്രസിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ ഉണ്ണീൻകുട്ടി മൗലവി. മാതാവ്: പരേതയായ ആമിന കുന്നംപള്ളി. ഭാര്യ: ഖദീജ എടയൂർ. മക്കൾ: ആരിഫ് നിഷാദ്, മുഹമ്മദ് ഇർഷാദ്, അസ്മ ഷാഹിദ, മുർഷിദ. മരുമക്കൾ: സുഹൈർ അലി (അൽ ജാമിഅ, ശാന്തപുരം), റിയാദ് അഹ്മദ് (കൊയിലാണ്ടി), അഷീഖ (താനൂർ), ഫാതിമത്തുൽ അഫ്റ (പൊക്കുന്ന്).
സഹോദരങ്ങൾ: മുഹമ്മദ് റഫീഖ് (ഖത്തർ), മുഹമ്മദ് സലീം (മാധ്യമം), മുഹമ്മദ് അഷ്റഫ്, ഹിഫ്സു റഹ്മാൻ (ഖത്തർ), ജസീല (ആനങ്ങാടി), പരേതരായ അബ്ദുൽ ജലീൽ താഴശേരി, ഖദീജ (നീറ്റാണിമ്മൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.