Posted On
date_range Updated On
date_range കാറിന്റെ ഗ്ലാസ് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ
വർക്കല:കാറിന്റെ ഗ്ലാസ് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് പെരുംകാവ് കൽക്കാവിള കൊച്ചു പുത്തൻ വീട്ടിൽ സാനു (40)വാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 10ന് തീയതി രാത്രി പതിനൊന്നരയോടെ ഓടയം വലിയ പള്ളിക്ക് സമീപത്താണ് സംഭവം.ഇവിടെ പാർക്ക് ചെയ്തിരുന്ന വർക്കല കിളിത്തട്ട് മുക്ക് സ്വദേശിയായ ഷിനുവിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ മുൻവശത്തെ ഗ്ലാസ്സാണ് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചത്. ഇവിടെ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു.ഇതേ തുടർന്നാണ് കാറിന്റെ ഗ്ലാസ് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.