റാന്നി പെരുനാട്ടിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം രാത്രി ക്രിക്കറ്റ് മത്സരം കഴിഞ്ഞ് മടങ്ങവെ

റാന്നി: പെരുനാട്ടിൽ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കൂനങ്കര മന്ദപ്പുഴ ചരിവ്കാലായിൽ അബ്ദുൽ കരീമിന്റെ മകൻ സജീവാണ് (43) മരിച്ചത്. രാവിലെ കൂനംകരക്ക് സമീപം തോട്ടിലേക്ക് ബൈക്ക് മറിഞ്ഞായിരുന്നു അപകടം.

തലശേരിയിൽ ക്രിക്കറ്റ് മത്സരം കഴിഞ്ഞ് രാത്രി പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസിറങ്ങിയ ശേഷം സ്കൂട്ടറിൽ വരികയായിരുന്നു. രാവിലെ തോടിന് സമീപത്തെ കച്ചവടക്കാരിയാണ് തോട്ടിൽ സ്കൂട്ടർ കിടക്കുന്നത് കണ്ടത്. ഉടൻ പെരുനാട് പൊലിസിനെ വിവരം അറിയിച്ചു.

സ്കൂട്ടറിൽ ക്രിക്കറ്റ് ബാറ്റും ബാഗും ഉണ്ടായിരുന്നു. സ്കൂട്ടറിന്‍റെ മുൻവശത്ത് ചെറിയ കേടുപാടുണ്ട്. രണ്ട് ഹെൽമെറ്റുകൾ ഉണ്ടായിരുന്നതായി പറയുന്നു. ഉന്നത നിലവാരത്തിൽ നിർമിച്ച ശബരിമല പാതയോട് ചേർന്നാണ് തോട്. നിയന്ത്രണംവിട്ട് മറിഞ്ഞതാണന്നാണ് പ്രാഥമിക വിവരം.

സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കും. റാന്നിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിലെ എം പാനൽ കണ്ടക്ടറായിരുന്നു സജീവ്. സഹോദരൻ: സജീർ പെരുനാട്.

Tags:    
News Summary - A young man died after his bike fell into a stream in Ranni Perunadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.