1. മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യം 2. പരിക്കേറ്റ സാജൻ ആശുപത്രിയിൽ 

ഒറ്റപ്പാലത്ത് സഹപാഠിയുടെ മർദനത്തിൽ വിദ്യാർഥിക്ക് സാരമായ പരിക്ക്, മൂക്കിന്‍റെ എല്ല് പൊട്ടി

പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് സാരമായ പരിക്ക്. സ്വകാര്യ ഐ.ടി.ഐ വിദ്യാർഥി സാജനാണ് (20) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ക്ലാസ് മുറിയിൽ വച്ച് സഹപാഠി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

സാജന്റെ മൂക്കിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. കണ്ണിനും ഗുരുതര പരിക്കേറ്റു. സഹപാഠി കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. കഴിഞ്ഞമാസം 19നാണ് സംഭവം. സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. 

Tags:    
News Summary - A student was seriously injured in an attack by classmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.