കെ.പി.സി.സി പുനഃസംഘടനക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു

തിരുവനന്തപുരം: ഡി.സി.സി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി രൂപം നല്‍കി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പി, അഡ്വ ടി. സിദ്ദീഖ് എം.എൽ.എ, കെ.സി ജോസഫ് മുൻ എം.എൽ.എ, എ.പി അനിൽ കുമാർ എം.എൽ.എ, ജോസഫ് വാഴക്കൻ മുൻ എം.എൽ.എ, അഡ്വ കെ. ജയന്ത്, അഡ്വ. എം. ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

ജില്ലകളിൽ നിന്ന് പുനസംഘടനാ സമിതി കെ.പി.സി.സിക്ക് കൈമാറിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക്‌ അധ്യക്ഷന്മാരുടെയും ലിസ്റ്റിൽ നിന്നും അന്തിമപട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികൾ കെ.പി.സി.സിക്ക് സമർപ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്തു ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക കെപി.സി.സിക്കു കൈമാറുവാൻ ഉപസമിതിക്ക് കെ.പി.സി.സി അധ്യക്ഷൻ നിർദേശം നൽകി.

ഇതോടെ കെ.പി.സി.സി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതി രഹിതവുമായിട്ടാണ് പുനഃസംഘടന പ്രക്രിയയുമായി കെ.പി.സി.സി മുന്നോട്ട് പോയതെന്നും ടി.യു രാധാകൃഷ്ണന്‍ പറഞ്ഞു.

Tags:    
News Summary - A seven-member sub-committee was formed to reorganize the KPCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.