കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടികുറച്ചതിൽ പ്രതിഷേധ സമരം നടത്തി

തിരുവനന്തപുരം : കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടികുറച്ചതിൽ പ്രതിഷേധിച്ചു കായിക താരങ്ങളും, ഒളിംപ്യൻമാരും, അർജുന അവാർഡ് ജേതാക്കളും, രക്ഷിതാക്കളും, കായിക അധ്യാപകരും, വിവിധ കായിക സംഘടനാ പ്രതിനിധികളും പ്രതിഷേധ സമരം നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ കായിക മേഖലയെ കുഴിച്ചു മൂടുന്ന തീരുമാനത്തിനെതിരെ പ്രതീകാല്മക ശവപെട്ടിയും ചുമന്നുകൊണ്ടാണ് കായിക താരങ്ങൾ പ്രതിഷേധിച്ചത്.

കായിക താരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടിക്കുറച്ച നടപടി എത്രയും വേഗം സർക്കാർ പിൻവലിക്കണമെന്ന്കേരള ഒളിമ്പിക് അസോസിയേഷൻ പ്രെസിഡൻഡ് വി സുനിൽ കുമാർ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുൻപിലും എല്ലാ ജില്ലാ ഭരണ കേന്ദ്രങ്ങളിലും അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടങ്ങുവാനും തീരുമാനിച്ചു.

സെക്രട്ടറിയേറ്റിനു മുൻപിൽ നടന്ന ധർണയിൽ കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്. രാജീവ്, അർജുന അവാർഡ് ജേതാക്കളായ ഓമനകുമാരി, ടി.വി പോളി, ജൈസമ്മ മൂത്തേടം, മുൻ സ്പോർട്സ് കൗൺസിൽ പ്രെസിഡൻഡ് പദ്മിനി തോമസ്, കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രെസിഡന്റുമാരായ എസ്. എൻ രഘുചന്ദ്രൻ നായർ, കെ.എസ ബാലഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - A protest was held against the reduction of sportsmen's grace marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.