പുരുഷൻമാർക്കും സൗജന്യ യാത്ര; വേറിട്ട പ്രതിഷേധവുമായി കൊച്ചിയിലെ സ്വകാര്യ ബസുടമ

കൊച്ചി: സ്ത്രീകൾക്ക് നാളെ കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിക്കാനിരിക്കെ പ്രതിഷേധ സൂചകമായി പുരുഷൻമാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമ. എറണാകുളം ആലുവ- മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസിലാണ് സൗജന്യ യാത്രാ പ്രതിഷേധം.

രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള ബസ് ട്രിപ്പിൽ പുരുഷൻമാരിൽ നിന്ന് പൈസ വാങ്ങില്ലെന്ന് ബസ് ഉടമ ഡേവിസ് അറിയിച്ചു. ഒപ്പം, ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മധുരവും നൽകും.

സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി തങ്ങൾക്ക് വൻ നഷ്ടമുണ്ടാക്കുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസ് ഉടമകൾ. യാത്രക്കാരിൽ ഏറിയ പങ്കും സ്ത്രീ യാത്രികരാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

Tags:    
News Summary - a private bus from kochi pffers free bus travel for men as part of protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.