അപകടത്തിൽ മരിച്ച മാസിൻ അബ്ബാസും ദിവ്യ വിജയനും
തൃശൂർ: ദേശീയപാതയിൽ കുതിരാനിൽ ബൈക്കിൽ ലോറിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്‍റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്‍റെ കിഴക്കേതിൽ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി വഴുക്കുംപാറ മേൽപാതയിൽ പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്താണ് സംഭവം. ബൈക്കിൽ നിന്ന് റോഡിൽ വീണ ഹെൽമറ്റ് എടുക്കാൻ ബ്രേക്കിട്ടപ്പോൾ പാൽ കയറ്റിവന്ന ലോറി പിന്നിൽ ഇടിക്കുകയായിരുന്നു. തൃശൂർ പാതയിൽ കുതിരാൻ തുരങ്കം പിന്നിട്ടയുടനെയാണ് ബൈക്കിൽ നിന്ന് ഹെൽമറ്റ് റോഡിൽ വീണത്.
ചക്രത്തിനടിയിൽ കുടുങ്ങിയ ഇരുവരും ലോറിയുടെ പിൻഭാഗത്തേക്ക് തെറിച്ചുവീണു. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.