രാജിവെക്കില്ലെന്ന്​ ശശീന്ദ്രൻ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ പ്രതിരോധത്തിലായതിന്​ പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്​ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്​ കൂടിക്കാഴ്ചക്ക്​ ശേഷം ശശീന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചി​ട്ടല്ല ക്ലിഫ്​ ഹൗസിൽ എത്തിയത്​. വിവാദത്തിൽ വിശദീകരണം നൽകാനാണ്​ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും​ അദ്ദേഹം പറഞ്ഞു. അതേസമയം, ശശീന്ദ്രനെ ന്യായീകരിച്ച്​ എൻ.സി.പി അധ്യക്ഷൻ പി.സി.ചാക്കോ വീണ്ടും രംഗത്തെത്തി.

ശശീന്ദ്രൻ പെൺകുട്ടിയുടെ അച്​ഛനെ വിളിച്ചത്​ പാർട്ടി പ്രശ്​നം പരിഹരിക്കാനാണെന്ന്​ പി.സി ചാക്കോ പറഞ്ഞു. പീഡന പരാതി തീർപ്പാക്കാൻ പാർട്ടി ഇടപ്പെട്ടിട്ടില്ല. പീഡന പരാതി പിൻവലിക്കാൻ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടില്ല. സാമ്പത്തിക തർക്കത്തിന്​ പരിഹാരം കാണാനാണ്​ മന്ത്രി ശ്രമിച്ചതെന്നും പി.സി.ചാക്കോ കൂട്ടിച്ചേർത്തു.

ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെടില്ല. ഫോൺ സംഭാഷണത്തിൽ പാർട്ടി പ്രതിരോധത്തിലല്ലെന്നും പി.സി.ചാക്കോ വ്യക്​തമാക്കി. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണമുയർന്നത്​. 

Tags:    
News Summary - A. K. Saseendransays he will not resign; Meeting with the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.