ഇടുക്കിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചു; ദമ്പതികൾ മരിച്ചു

ഇടുക്കി: കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. പുനയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ 11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളും ഇടുക്കി മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടബാധ്യതയാണ് വിഷം കഴിക്കാൻ കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

Tags:    
News Summary - A family of five tried to commit suicide by consuming poison in Idukki; The couple died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.