ആരെയും വിഷമിപ്പിക്കാതെ മരിക്കുകയാണെന്ന് കുറിപ്പ്; 73കാരിയുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ

നേമം: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ പാവച്ചക്കുഴി കൊടിപ്പറമ്പിൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ദാമോദരൻ നായരുടെ ഭാര്യ നിർമ്മലകുമാരി (73) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

വ്യാഴാഴ്ച രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിലാണ് സംഭവമെന്നു കരുതുന്നു. ഓടിട്ട ഒറ്റനില വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസിച്ചിരുന്നത്. രാവിലെ എണീറ്റപ്പോൾ നിർമ്മലകുമാരിയെ കാണാതായതോടെ അന്വേഷണം നടത്തിയ ദാമോദരൻ നായരാണ് വീടിന്‍റെ അടുക്കളവാതിൽ തുറന്നു കിടക്കുന്നതും ഇതിനു സമീപത്തായി മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതും.

മൃതദേഹത്തിന് സമീപത്തു നിന്ന് മണ്ണെണ്ണ കന്നാസും തീപ്പെട്ടിയും കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മറവി രോഗം കാരണം വിഷമം അനുഭവിക്കുന്നതായും ആരോഗ്യമുള്ള സമയത്ത് മറ്റുള്ളവരെ വിഷമിപ്പിക്കാതെ മരിക്കുന്നതാണ് നല്ലത് എന്നുമുള്ള രീതിയിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. കൈകാലുകൾ ഒഴികെ ബാക്കി ശരീരഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്.

മക്കൾ: അരുൺകുമാർ, അർച്ചന. മരുമക്കൾ: കവിത, രമേഷ്. മലയിൻകീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Tags:    
News Summary - 73 year old women found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.