കൽപ്പറ്റ: വയനാട് യതീംഖാനയിലെ വിദ്യാർഥിനികൾ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് പി.കെ. ശ്രീമതി എംപി. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മുറിയിൽ പൂട്ടിയിട്ടായിരുന്നു പീഡനം. പ്രതികൾ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ബ്ലാക്മെയിലിംഗ് നടത്തുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ കാട്ടി ആഴ്ചകളോളം പീഡിപ്പിച്ചു. ഇക്കാര്യത്തിൽ കുട്ടികൾ പരാതി പറയാൻ പോലും പറ്റാത്ത നിലയിൽ തകർന്നു പോയെന്നും പി.കെ. ശ്രീമതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.