ആറുമാസത്തിനിടെ ആരംഭിച്ചത് 61,350 സംരംഭം

തിരുവനന്തപുരം: 'ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍' പരിപാടിയില്‍ ആറുമാസംകൊണ്ട് ആരംഭിച്ചത് 61,350 സംരംഭങ്ങള്‍. ഇതിലൂടെ 1,35,000ല്‍പരം ആളുകള്‍ക്ക് ജോലി ലഭിച്ചെന്നും വ്യവസായ വകുപ്പ്. കെല്‍ട്രോണുമായി ചേര്‍ന്ന് 1000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി രേഖ തയാറാക്കൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

240 കോടി രൂപയുടെ കുപ്പിവെള്ളവും 3000 കോടി രൂപയുടെ തുണിത്തരങ്ങളും വിറ്റുപോകുന്ന കേരളത്തിൽ ഇതിലേറെയും പുറത്തുനിന്ന് വരുന്നവയാണ്. സംസ്ഥാന വിപണിയില്‍ കേരളത്തിന്‍റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാൻ ബ്രാന്‍ഡിങ് കേരള, മെയ്ഡ് ഇന്‍ കേരള പോലുള്ള പദ്ധതികള്‍ നടപ്പാക്കും. ഇവ സപ്ലൈകോ പോലുള്ള വിതരണ ശൃംഖലകളില്‍ പ്രത്യേക വിഭാഗമുണ്ടാക്കി വിറ്റഴിക്കും. ഐ.ടി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐ.ടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 61,350 enterprises were started in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.