Posted On
date_range Updated On
date_range ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിന് 4.04 ലക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കായി 4.03 ലക്ഷം അനുവദിച്ചു. 2022 നവംബർ 12 മുതൽ 2023 നവംബർ 11 വരെയുള്ള അഞ്ചാം ഘട്ട പ്രവൃത്തികൾക്കാണ് വിനോദ സഞ്ചാരവകുപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റിക്ക് അനുമതി നൽകിയത്. വിനോദ സഞ്ചാരവകുപ്പ് ഡയറക്ടറുടെ ജൂണിലെ കത്ത് പരിഗണിച്ചാണ് തീരുമാനം. നേരത്തേ കുളത്തിന്റെ നവീകരണതിന് 18.06 ലക്ഷവും വാർഷിക അറ്റകുറ്റപ്പണിക്ക് അഞ്ചു ലക്ഷവും അനുവദിച്ചിരുന്നു. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനായി 45 ലക്ഷമാണ് നേരത്തേ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.