വെള്ളയിൽ ഫിഷ് മാർക്കറ്റ് നിർമാണ പദ്ധതിക്ക് 3.73 കോടി

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിൽ വെള്ളയിൽ ഫിഷ് മാർക്കറ്റ് നിർമാണ പദ്ധതി നടപ്പിലാക്കുന്നതിനായി 3.73 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. പദ്ധതി നിർവഹണം ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെ ഭൂമിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പെർമിസീവ് അനുമതി നൽകുന്നതിനുള്ള നടപടികൾ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് സ്വീകരിച്ച് വരുന്നു. പെർമിസീവ് അനുമതി ലഭ്യമാക്കി സാങ്കേതികാനുമതി നൽകി പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും തോട്ടത്തിൽ രവീന്ദ്രന് മന്ത്രി മറുപടി നൽകി. 

Tags:    
News Summary - 3.73 crores for the implementation of fish market construction project at Vella

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.