മന്ത്രി ബിന്ദുവിന്‍റെ കണ്ണടയ്​ക്ക് ഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് കണ്ണട വാങ്ങിയ ഇനത്തിൽ ഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ച്​ ധനവകുപ്പിന്‍റെ ഉത്തരവ്. കഴിഞ്ഞ ഏപ്രിൽ 28നാണ് മന്ത്രി തിരുവനന്തപുരത്തെ സ്വകാര്യ കടയിൽനിന്ന് കണ്ണട വാങ്ങിയത്. ഇതിനു​ ചെലവായ തുക അനുവദിച്ചുകൊണ്ട് വെള്ളിയാഴ്ചയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 49,900 രൂപക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജ 28,000 രൂപക്കും കണ്ണട വാങ്ങിയത് വിവാദമായിരുന്നു. 

Tags:    
News Summary - 30,500 rupees were allocated from the treasury for the spectacles of Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.