അരൂരിൽ മൂന്ന്​ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ/അരൂർ: തീരദേശ റെയിൽ പാതയിൽ അരൂർ അമ്മനേഴത്ത് ക്രോസിന്​ സമീപം ​ട്രെയിൻ തട്ടി മൂന്ന്​ യുവാക്കൾ മരിച്ചു. അരൂർ കിഴക്കേവേലിക്കകത്ത് സണ്ണിയുടെ മകൻ ജിബിൻ (23), എറണാകുളം കടവന്ത്ര ഗാന്ധിനഗർ  ചേന്നാത്തു വീട്ടിൽപരേതനായ ജോസഫി​​െൻറ മകൻ ലിതിൻ ജോസഫ്​(23), എറണാകുളം കടവന്ത്ര എളംകുളം ഒറ്റനിലത്ത്​ ഹൗസിൽ ഒ.ജി.ആൻസണി​​െൻറ മകൻ മിലൻ ആൻറണി (അപ്പു^ 22)എന്നിവരാണ് മരിച്ചത്. ശനിയാഴ് രാത്രി 12 നായിരുന്നു അപകടം.

കൊല്ലത്തുനിന്നും എറണാകുളത്തേക്കുപോകുകയായിരുന്ന മെമു ട്രെയിനാണ് ഇടിച്ചത്. സുഹൃത്ത് വിഷ്ണുവി​​െൻറ  സ​േഹാദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ അരൂരിൽ എത്തിയത്. വിവാഹത്തലേന്നത്തെ അത്താഴം കഴിച്ച്​  മടങ്ങുമ്പോഴാണ് അപകടം. വിവാഹ വീട്ടിൽനിന്ന്​  ദേശീയ പാതയിലെത്താൻ 20 അടിയോളം ഉയരത്തിലുള്ള റെയിൽവേ പാത കയറി ഇറങ്ങണം. സ്ഥലപരിചയം ഇല്ലാതിരുന്നതിനാൽ  ട്രെയിൻ വരുന്നതുകണ്ട് മാറാൻ കഴിയും മുമ്പുതന്നെ അപകടം സംഭവിച്ചിരിക്കാമെന്നാണ് ​ പ്രാഥമിക നിഗമനം.

ഇൗ ഭാഗത്തെ വളവിൽ തിരിവും കാഴ്ച മറക്കുന്ന പൊന്തക്കാടും ധാരാളമുണ്ട്​. മൃതദേഹങ്ങൾ പല സ്ഥലങ്ങളിലായി തെറിച്ച നിലയിലായിരുന്നു.  അരൂർ കളത്തിൽ ക്ഷേത്രത്തിന്​ സമീപമാണ് അപകടമെന്നറിഞ്ഞ് ആദ്യം നാട്ടുകാർ അങ്ങോട്ട്​ ഒാടി. പിന്നീടാണ്​ ജിബി​​െൻറ മൃതദേഹം സംഭവ സ്​ഥലത്തുനിന്നും ക​ണ്ടെത്തിയത്​. തുടർന്ന്​ നടത്തിയ തിരച്ചിലിലാണ്​ മറ്റു രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്​. അപകടത്തെ തുടർന്ന്​ സ്​ഥലത്ത്​ നിർത്തിയ ട്രെയിൻ തൊട്ടടുത്ത കുമ്പളം റെയിൽവേ സ്​റ്റേഷനിൽ വിവരമറിയിച്ച ശേഷമാണ് യാത്ര തുടർന്നത്. 

കുത്തിയതോട് സി.ഐ സജീവി​​െൻറ നേതൃത്വത്തിൽ  പൊലീസ്  തുടർ നടപടികൾ സ്വീകരിച്ചു. ഞായറാഴ്​ച രാവിലെ  ജിബി​​െൻറ മൃതദേഹം തുറവൂർ ഗവ. ആശുപത്രിയിലേക്കും മറ്റുള്ളവരു​േടത്​  എറണാകുളം ജനറൽ ആശുപത്രിയിലേക്കും  മാറ്റി. ജിബിൻ  പെയിൻറിങ്​ തൊഴിലാളിയാണ്. മാതാവ് മെറ്റി . സഹോദരി: സൗമ്യ. ലിതിൻ മാനുവൽ ടൂവിലർ സർവിസ് സ​െൻററിലെയും മിലൻ കൺസ്​​ട്രക്​ഷൻ കമ്പനിയിലെയും ജീവനക്കാരനാണ്. മെറ്റിൽഡ ജോസഫാണ്​ ലിതി​​െൻറ മാതാവ്​. സഹോദരൻ ലിജു. മിലൻ ആൻറണിയുടെ മാതാവ്​ റെക്​സി. ജിബി​​െൻറ മൃതദേഹം സംസ്​കരിച്ചു.
 

Tags:    
News Summary - 3 Died to hit Train - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.