കാലവര്‍ഷം: വയനാട്ടിൽ തകർന്നത് 27 വീടുകള്‍; 9.4 ഹെക്ടര്‍ കൃഷി നശിച്ചു

കൽപറ്റ: കാലവർഷം ശക്തിപ്പെട്ടതോടെ നിരവധി നാശനഷ്ടങ്ങളാണ് വയനാട് ജില്ലയിലുമുണ്ടായത്. ജില്ലയിൽ 27 വീടുകള്‍ ഭാഗികമായി നാശമുണ്ടായതായി പ്രാഥമിക കണക്കെടുപ്പില്‍ പറയുന്നു. 9.4 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശവുമുണ്ടായി. നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയില്‍ നിന്നും ഒൻപത് കുടുംബങ്ങളിലെ 26 പേര്‍ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.

മുത്തങ്ങ ചുണ്ടക്കുനി പണിയ കോളനിയിലെ എട്ടു കുടുംബങ്ങളിലെ 26 പേരെ ആലത്തൂര്‍ അങ്കണവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും പ്രദേശത്ത് മഴ ശക്തി കുറഞ്ഞതിനാല്‍ വീടുകളിലേക്ക് തിരികെ അയച്ചിട്ടുണ്ട്. അതേ സമയം കാലവർഷം ശക്തിപ്പെട്ടിട്ടും മൺസൂൺ മഴക്കമ്മി കൂടുതലുള്ളത് വയനാട് ജില്ലയിലാണ്. വ്യാഴാഴ്ച വരെയുള്ള കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം 57 ശതമാനമാണ് മഴക്കമ്മി രേഖപ്പെടുത്തിയത്.

News Summary - 27 houses destroyed in Wayanad; 9.4 hectares of crops were destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.