Posted On
date_range Updated On
date_range ഡോ. ലളിതാംബികക്കെതിരെ നടപടി; ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി പരിശോധിക്കും
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ഗൈനക്കോളജി വകുപ്പ് മുൻ മേധാവി ഡോ. ലളിതാംബികക്കെതിരായ നടപടി ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കും. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇതു സംബന്ധിച്ച് നൽകിയ പരാതി പരിശോധിക്കാൻ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി വീണാജോർജ് നിർദേശം നൽകി.
ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ 50 വർഷം ഉപകരണം ശരീരത്തിനകത്ത് ഇരുന്നാലും പ്രശ്നമില്ലെന്ന് മെഡിക്കൽ മാനദണ്ഡത്തിന് വിരുദ്ധമായ നിലപാട് ഡോക്ടർ ലളിതാംബിക സ്വീകരിച്ചിരുന്നു. രോഗി ഉഷ ജോസഫിന്റെ ബന്ധുക്കളുടെ പരാതിയിൽ ഡോ. ലളിതാംബികക്കെതിരെ പൊലീസ് കേസ് എടുത്തുവെങ്കിലും ആരോഗ്യവകുപ്പിന്റെ ശിപാർശ ലഭിച്ചാൽ മാത്രമേ മറ്റ് നടപടികളിലേക്ക് പൊലീസിന് കടക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.