Posted On
date_range Updated On
date_range ഉദ്ഘാടനത്തിന് ക്ഷണിക്കാൻ വൈകി; വേദിയിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉദ്ഘാടന പ്രസംഗത്തിന് വിളിക്കാൻ വൈകിയതിന് വേദിയിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളന വേദിയിലായിരുന്നു സംഭവം. ഉദ്ഘാടനത്തിന് ക്ഷണിച്ചുള്ള അനൗൺസ്മെന്‍റ് വൈകിയതോടെ മുഖ്യമന്ത്രി പ്രസംഗപീഠത്തിന്‍റെ അടുത്തേക്ക് നീങ്ങി. ‘വിളിക്കേണ്ടവർക്ക് എന്തോ താമസം, അതാ ഞാനിങ്ങോട്ട് പോന്നത്...’ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. മുഖ്യമന്ത്രി പ്രസംഗപീഠത്തിനടുത്ത് എത്തിയപ്പോഴേക്കും ക്ഷണിച്ചുള്ള അനൗൺസ്മെന്‍റ് വരികയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.