തിരുവനന്തപുരം: ആശ വർക്കർമാർക്ക് രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന് നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു.
സംസ്ഥാനത്ത് 26,125 ആശ വർക്കർമാരാണ് പ്രവർത്തിക്കുന്നത്. ഇവരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരം രൂപ വർധിപ്പിച്ചിട്ടണ്ട്. ദേശീയ ആരോഗ്യ മിഷന്റെ കീഴിലാണ് ആശ വർക്കർമാർ പ്രവർത്തിക്കുന്നത്. മിഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുകയുടെ കേന്ദ്ര വിഹിതം എട്ടുമാസമായിട്ടും ലഭ്യമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.