മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാനത്തിനുള്ള ഓൺലൈൻ ഫണ്ട് സമാഹരത്തിന് ശേഷം സന്തോഷം പങ്കിടുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും

മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാനത്തിനായി സംസ്ഥാന കമ്മിറ്റി സമാഹരിച്ചത് 26 കോടിയിലധികം രൂപ

മലപ്പുറം: മുസ്‍ലിം ലീഗ് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ദേശീയ ആസ്ഥാനത്തിന് വേണ്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ധനസമാഹരണത്തിൽ 26 കോടിയിലധികം രൂപ സമാഹരിച്ചു. 26,77,58,592 രൂപയാണ് ഒരുമാസം നീണ്ട കാമ്പയിനിൽ സമാഹരിച്ചത്.

25 കോടിയായിരുന്നു പ്രഖ്യാപിതലക്ഷ്യം. കാമ്പയിന്റെ സമാപനം ചൊവ്വാഴ്ച രാത്രി മലപ്പുറത്ത് നടന്നു. അവസാന നിമിഷം ഓൺലൈൻ അക്കൗണ്ടിലേക്ക് പണമൊഴുകുന്ന വേളയിൽ നേതാക്കൾ ആഹ്ലാദം പങ്കുവെച്ചു. മുസ്‍ലീം ലീഗ് പ്രവർത്തകരുടെ ആവേശത്തിന് ഒരുകാലത്തും ഇടിവ് സംഭവിച്ചിട്ടില്ലെന്നതിന് തെളിവാണ് ഈ വിജയമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - 26 crore was collected for the Muslim League National Headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.