പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ തട്ടുകടയില്‍ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കുറ്റൂര്‍ - മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതക്ക് സമീപത്തുള്ള തട്ടുകടയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കടയുടമ ജയരാജന്‍ രാവിലെ തട്ടുകട തുറക്കാന്‍ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ജയരാജന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കടയുടെ പിന്നില്‍ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. പുലർച്ചെ കട തുറക്കാനായി ലൈറ്റിട്ടപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നോക്കിയത്. ഉടന്‍ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറഞ്ഞു. അവന്‍ വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് കടയുടമ ജയരാജന്‍ പറഞ്ഞു. പൊലീസ് ഉടൻതന്നെ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തട്ടുകടയുടെ വാതില്‍ക്കലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. കുഞ്ഞ് വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നുവെന്നും ഉടന്‍ തന്നെ തുണികൊണ്ട് പുതപ്പിച്ചതായും ജയരാജന്റെ ഭാര്യ ഇന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.