വിനോദ്
Posted On
date_range Updated On
date_range പ്രകൃതി വിരുദ്ധ പീഡനക്കേസിൽ 22 വർഷം തടവും പിഴയും
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം തടവ് ശിക്ഷ. ചേർത്തല പട്ടണക്കാട് കപ്പോള പറമ്പിൽ വിനോദിനെയാണ് (45) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ 22 വർഷം തടവിനും 1.15 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2018ലാണ് സംഭവം. എസ്.ഐ അരുൺ ദേവ് സിവിൽ പൊലീസ് ഓഫിസർ ടി.ആർ. ശോഭന എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി.ആർ. ജമുന ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.