മോട്ടോര്‍ വാഹനവകുപ്പ് സുപ്രധാന ചുമതലകളില്‍നിന്ന് സി.പി.എം അനുകൂല ഉദ്യോഗസ്ഥരെ പറപ്പിച്ചു, നടപടി വിവാദത്തില്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ സുപ്രധാനചുമതലകള്‍ വഹിക്കുന്ന സി.പി.എം അനുകൂല ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും ചുമതല ഒഴിവാക്കിയുമുള്ള ഗതാഗതവകുപ്പിന്‍െറ ഉത്തരവുകള്‍ വിവാദമാകുന്നു. നടപടിയില്‍ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.ഒ.എ) ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നേരില്‍ കണ്ട് പരാതി നല്‍കി.

മോട്ടോര്‍ വാഹനവകുപ്പില്‍ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥര്‍ക്ക് നീതി ലഭിക്കുന്നില്ളെന്നും ഒരു കാരണവുമില്ലാതെ ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതായി കാട്ടി പരാതി നല്‍കിയെന്നാണ് വിവരം. കെ.എസ്.ആര്‍.ടി.സി എം.ഡിയെ മാറ്റണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഇടത് അനുകൂല ട്രേഡ് യൂനിയനായ കെ.എസ്.ആര്‍.ടി.ഇ.എ പരസ്യമായി സര്‍ക്കുലര്‍ അയച്ചത് വിവാദമായതിനു പിന്നാലെയാണ് കെ.ജി.ഒ.എയും പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുള്ളത്. ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും കെ.ജി.ഒ.എയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ആളെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ചുമതലയില്‍ നാലുവര്‍ഷം പൂര്‍ത്തിയായി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റില്‍ എട്ട് വര്‍ഷത്തിലധികം തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുണ്ട്.

സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയ രീതിയിലും പ്രതിഷേധമുണ്ട്. സെപ്റ്റംബര്‍ 20 നാണ് ഉത്തരവിറങ്ങിയത്. 21ന് ശ്രീനാരാായണ ഗുരുജയന്തി അവധി. 22ന് പതിവുപോലെ ഓഫിസിലത്തെിയപ്പോഴാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ കസേരയില്‍ സ്ഥലം മാറിയത്തെിയ ഉദ്യോഗസ്ഥനെ കാണുന്നത്.
സെക്രട്ടേറിയറ്റില്‍ ഗതാഗതവകുപ്പ് വിഭാഗത്തില്‍ മെട്രോറെയില്‍, കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയുടെ ചുമതല വഹിക്കുന്ന  ഉദ്യോഗസ്ഥനെ കെ.എസ്.ആര്‍.ടി.സി ഒഴികെ മറ്റു രണ്ട് ചുമതലകളില്‍നിന്ന് നീക്കിയതാണ് രണ്ടാമത്തെ നടപടി.
മുഖ്യമന്ത്രി നേരിട്ട് ചുമതല വഹിക്കുന്ന മെട്രോ റെയില്‍ സെക്ഷനില്‍ അദ്ദേഹത്തെപ്പോലും അറിയിക്കാതെ ഓഫിസ് ഓര്‍ഡറിലൂടെ ചുമതലയില്‍നിന്ന് നീക്കിയെന്നാണ് ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.