പത്തനംതിട്ട: സംസ്ഥാനത്ത് നെല്‍കൃഷി വര്‍ധിപ്പിക്കുന്നതിനു സൗജന്യമായി വിത്തും ഹെക്ടറിന് 10,000 രൂപ വീതം സബ്സിഡിയും നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലൂടെയും നെല്‍കൃഷിക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം 2560 ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷിയിറക്കുന്നതിന് 348.16 ലക്ഷം അനുവദിച്ച് ഉത്തരവിറങ്ങി.
നെല്ലുല്‍പാദനം വല്ലാതെ കുറയുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നെല്‍വര്‍ഷം ആചരിക്കാനും അതിലൂടെ കൃഷിയുടെ വിസ്തൃതിയും ഉല്‍പാദനവും വര്‍ധിപ്പിക്കാനും ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായും കേന്ദ്രീകരിക്കുക. ഹെക്ടറിന് 90 കിലോ വിത്ത് നല്‍കാനാണ് നിര്‍ദേശം. അത്യുല്‍പാദന ശേഷിയുള്ള വിത്താണ് നിര്‍ദേശിക്കുന്നത്. പ്രാദേശികതലത്തില്‍ തദ്ദേശീയമായ വിത്തും ഉപയോഗിക്കാം. തൃശൂരിലെ വിത്ത് വികസന അതോറിറ്റി, സീഡ് കോര്‍പറേഷന്‍ എന്നിവ മുഖേനയാണ് അത്യുല്‍പാദനശേഷിയുള്ള വിത്ത് വിതരണം ചെയ്യുക.
തദ്ദേശീയമായ വിത്ത് പ്രാദേശികമായി കൃഷി ഓഫിസര്‍മാര്‍ വാങ്ങി നല്‍കണം. താല്‍പര്യമുള്ള കര്‍ഷകരുടെ പട്ടിക അതത് കൃഷിഭവനുകള്‍ തയാറാക്കും. സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെയാകും നല്‍കുക. ബ്ളോക്കുതലത്തില്‍ കൃഷി വകുപ്പ് അസി. ഡയറക്ടറെയും ജില്ലകളില്‍ ഡെപ്യൂട്ടി ഡയറക്ടറെയും പദ്ധതിയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തി. സംസ്ഥാന തലത്തില്‍ അഡീഷനല്‍ ഡയറക്ടര്‍ നിരീക്ഷണം നടത്തണം.
കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വിസ് സെന്‍റര്‍ എന്നിവരുടെ സഹായവും ഉറപ്പുവരുത്തും. തൊഴിലുറപ്പിനു പുറമെ കര്‍ഷക കര്‍മ സേനയും നെല്‍പാടങ്ങളിലത്തെും. 2016-17ല്‍ സംസ്ഥാനത്ത് 58481 ഹെക്ടറില്‍ നെല്‍കൃഷിയുണ്ടാകുമെന്നാണ് സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്‍െറ റിപ്പോര്‍ട്ട്. വയനാട് ഒഴികെയുള്ള ജില്ലകളില്‍നിന്നായി 1,68,066 ടണ്‍ ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്ന 2560 ഹെക്ടറിലെ കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.