എല്ലാ സ്കൂളുകളിലും ‘നമുക്ക് ജാതിയില്ല’ വിളംബരം ഏറ്റുചൊല്ലട്ടെ –മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധിയായ ഈ മലയാളമാസം എല്ലാ സ്കൂള്‍ അസംബ്ളികളിലും ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബരം ഏറ്റുചൊല്ലട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരേദിവസം ഒരേ സമയത്താവണം ഇത്. ജാതി പറഞ്ഞാല്‍ എന്തെന്ന് ചോദിക്കുന്ന പുത്തന്‍ പ്രമാണിമാരില്‍നിന്ന് ‘നമുക്ക് ജാതിയില്ളെ’ന്ന് പറഞ്ഞ ഗുരുവിലേക്കുള്ള ദൂരം ബോധ്യപ്പെടുത്താന്‍ ഇത് സഹായകരമാവും. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘ജാതിയില്ലാ വിളംബരം’ ശതാബ്ദി ആഘോഷത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അസംബ്ളികളില്‍ വായിക്കുന്ന വിളംബരത്തിന്‍െറ പകര്‍പ്പ് കുട്ടികള്‍  വീട്ടില്‍ കൊണ്ടുപോകണം. ജാതീയതയുടെയും മതവിദ്വേഷത്തിന്‍െറയും അന്ധകാരം പടര്‍ത്തുന്ന മനസ്സ് എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവരില്‍ മനുഷ്യസ്നേഹം ഉണ്ടാകട്ടെ.

അങ്ങനയേ ജാതി വിദ്വേഷം ഇല്ലാത്ത സമൂഹമുണ്ടാവൂ. നവോത്ഥാന കാലത്ത് പേരിന് പിന്നിലുള്ള വാല് പലരും മുറിച്ചു. അങ്ങനെ ജാതിപ്പേര് വെക്കാതെ വളര്‍ന്ന അച്ഛനമ്മമാരുടെ മക്കള്‍ ജാതിപ്പേര് വെക്കുന്നതിലേക്ക് മാറുകയാണ്. അവിടെയാണ് ജാതിയില്ലാ വിളംബരത്തിന്‍െറ പ്രസക്തി. ഇരുട്ടില്‍ കൊളുത്തിയ വിളക്കിന്‍െറ സ്ഥാനമാണ് അതിന്. ഗുരു ആരായിരുന്നു, എന്തായിരുന്നു എന്നതിന്‍െറ സാക്ഷ്യമാണ് ആ വിളംബരം. നാം പ്രത്യേകജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്നതാണ് അതിന്‍െറ സത്ത.

ഗുരുവിനെ ഹിന്ദു സന്യാസിയായി സ്ഥാപിക്കാനാണ് സംഘ്പരിവാര്‍ ശ്രമം. അവരുടെ രാഷ്ട്രീയത്തിന്‍െറ ഭാഗമാണത്. ഗുരു എന്തൊക്കെ അല്ലായിരുന്നുവോ അതൊക്കെയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഗുരുനിന്ദയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ പ്രസ്ഥാനങ്ങള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതില്‍ സംഘ്പരിവാറിന് ഒരു സംഭാവനയുമില്ല.

അതിനാല്‍ സ്വാതന്ത്ര്യ, നവോത്ഥാന പ്രതീകങ്ങളെ തങ്ങളുടെ ഭാഗമാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇതാണ് ഗുരുവിലേക്ക് എത്തിനില്‍ക്കുന്നത്. ആഭ്യന്തര വൈരുധ്യത്താല്‍ ഹിന്ദുമതം നശിക്കുമെന്ന് പറഞ്ഞ അംബേദ്കറെയും അയ്യങ്കാളിയെയും പണ്ഡിറ്റ് കറുപ്പനെയും വരെ കൈയടക്കാന്‍ ശ്രമിച്ചു. ഇവരുടെ ചിത്രം അലങ്കരിച്ച് വെച്ച് സനാതന ധര്‍മ നായകര്‍ എന്ന് പ്രചരിപ്പിക്കുന്നു. ഇതല്ല വസ്തുത. ചാതുര്‍വര്‍ണ ഭീകരതയുടെ ചറവട്ടിയില്‍ ഞെരിഞ്ഞമര്‍ന്ന ജനങ്ങളെ മോചിപ്പിക്കാന്‍ ത്യാഗപൂര്‍വം നേതൃത്വം നല്‍കിയവരാണവര്‍. എന്നാല്‍, അക്കാലത്തെ സംഘ്പരിവാര്‍ നേതാക്കള്‍ വര്‍ണാശ്രമ ധര്‍മ പ്രചാരകരും പ്രയോക്താക്കളും ആയിരുന്നു. എന്തിന് എതിരെയാണോ ഇവര്‍ എല്ലാം പൊരുതിയത് അതിന്‍െറ തന്നെ വക്താക്കളായി അവരെ അവരോധിക്കാനാണ് ശ്രമം. ഇത് ചരിത്രത്തോട് തന്നെയുള്ള മഹാപധാരമായി മാറും -മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.