ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ബി.ജെ.പി ശ്രമം അപഹാസ്യം -ചെന്നിത്തല

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ബി.ജെ.പി ശ്രമം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വർഗീയത വളർത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ചെന്നിത്തല പറഞ്ഞു.

മതങ്ങൾക്കതീതമായ ആത്മീയതയാണ് ഗുരുദർശനങ്ങളുടെ അടിത്തറ. ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്‍റെ കൂടാരത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപഹാസ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്ര ബുദ്ധിയാണ് ഇവിടെയും ബി.ജെ.പി കാണിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ഗുരുദേവനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടം ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.