Posted On
date_range Updated On
date_range തൃശൂര്‍ മൃഗശാലയില്‍ കടുവ ചത്തു
തൃശൂര്‍: മൃഗശാലയിലെ കടുവ പ്രായാധിക്യത്തത്തെുടര്‍ന്ന് ചത്തു. ഏകദേശം 18 വയസ് പ്രായമുള്ള ഗൗരി എന്ന പെണ്‍കടുവയാണ് ചത്തത്. കുറച്ചു ദിവസങ്ങളായി ക്ഷീണിതയായിരുന്ന കടുവയെ ജീവനക്കാര്‍ ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചെന്നു നോക്കിയപ്പോഴാണ് കൂട്ടില്‍ ചത്ത നിലയില്‍ കണ്ടത്.
മൂന്നു വര്‍ഷം മുമ്പ് വയനാട്ടില്‍ നാട്ടിലിറങ്ങി ആളുകള്‍ക്ക് പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പു ഉദ്യോഗസ്ഥര്‍ കടുവയെ പിടികൂടിയത്. പിന്നീട് തൃശൂര്‍ മൃഗശാലയിലേക്ക് കൈമാറി. ഡോ.ബിനോയ കെ.ബാബുവിന്‍്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത് മൃതദേഹം മൃഗശാലയില്‍ തന്നെ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.