Posted On
date_range Updated On
date_range സമൂഹ വിവാഹ കേസിൽ മാണിക്കെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: ബാർ കോഴ കേസിൽ തുടരന്വേഷണം നേരിടുന്ന മുൻ മന്ത്രി കെ.എം മാണിക്കെതിരെ സമൂഹ വിവാഹം നടത്തിയ കേസിൽ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്.
2015ൽ പാർട്ടി സുവർണ ജൂബിലിയോട് അനുബന്ധിച്ച് 150 ദമ്പതികളുടെ വിവാഹം കേരളാ കോൺഗ്രസ് എം സംഘടിപ്പിച്ചിരുന്നു. ദമ്പതിമാർക്ക് അഞ്ച് പവനും ഒന്നര ലക്ഷം രൂപയും സമ്മാനമായി നൽകിയിരുന്നു.
നികുതിപ്പണം കൊണ്ടാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി പ്രാഥമിക അന്വേഷണത്തിന് നടപടി സ്വീകരിച്ചത്. അഞ്ചു കോടി ചെലവാക്കി നടത്തിയ സമൂഹ വിവാഹത്തിൽ അഴിമതിയുണ്ടെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.