പൊന്നാനി: ഇന്ധനം തീര്‍ന്ന് പൊന്നാനി കടലില്‍ നിശ്ചലമായ കൊറിയന്‍ കപ്പല്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധിച്ചു. സംശയാസ്പദമായി ഒന്നുമില്ളെന്ന് വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. ലൂബ്രിക്കെന്‍റ് ഓയില്‍ തീര്‍ന്നതോടെയാണ് മൂന്ന് ദിവസം മുമ്പ് കൊറിയന്‍ ചരക്ക് കപ്പലായ ‘എന്‍ജാസ് വണ്‍’ പൊന്നാനിയില്‍ നിന്ന് അഞ്ചര കിലോമീറ്റര്‍ അകലെ കടലില്‍ നിശ്ചലമായത്.
കപ്പലിലെ ജീവനക്കാരായ പഞ്ചാബ് സ്വദേശി ഹരിദേവ് സിങും തമിഴ്നാട് സ്വദേശി കാര്‍ത്തിക രവിചന്ദും ബോട്ടില്‍ കയറി പൊന്നാനി തീരത്തത്തെിയതോടെ നാട്ടുകാര്‍ പൊന്നാനി പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇന്ധനം വാങ്ങാനാണ് ഇവര്‍ തീരത്തത്തെിയത്.
ഇവരെ പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ ഇപ്പോഴും സ്റ്റേഷനിലുണ്ട്. പൊന്നാനി സി.ഐ. മുഹമ്മദ് ഹനീഫ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് എന്‍ജിന്‍ ഓയില്‍ തീര്‍ന്നതാണ് കടലില്‍ നിര്‍ത്തിയിടാന്‍ കാരണമെന്ന് അറിയിച്ചത്. കപ്പലിലെ സിഗ്നലുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് സംശയത്തിനിടയാക്കി.
അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാല്‍ കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് അധികൃതരെ അറിയിച്ചു. ഇവര്‍ പൊന്നാനിയിലത്തെിയാണ് സംശയാസ്പദമായി കപ്പലില്‍ ഒന്നുമില്ളെന്ന് കണ്ടത്തെിയത്. നേരത്തെ കൊച്ചി തുറമുഖത്ത് പുറംകടലില്‍ നിര്‍ത്തിയിരുന്നു. അവിടെ വെച്ച് ക്യാപ്റ്റനും എന്‍ജിനീയറും തമ്മില്‍ കപ്പലില്‍ നിറക്കേണ്ട ലൂബ്രിക്കെന്‍റ് ഓയിലിന്‍െറ ഗുണമേന്മയെപറ്റി വാക്കുതര്‍ക്കമുണ്ടായിരുന്നു.
വിവരം ദുബൈയിലുള്ള ഉടമ ഡോ. അബ്ബാസിനെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കപ്പലുടമ കൊച്ചിയിലുള്ള ഷിപ്പിങ് ഏജന്‍റിനെ ഓയില്‍ വാങ്ങാന്‍ ഏര്‍പ്പാടാക്കി.
ഇതിനിടയിലാണ് ക്യാപ്റ്റന്‍ കപ്പല്‍ പൊന്നാനി ഭാഗത്തേക്ക് തിരിച്ചുവിട്ടത്. പൊന്നാനിയിലത്തെിയതോടെ ഇന്ധനം പൂര്‍ണമായും തീരുകയായിരുന്നു. ജീവനക്കാരും ക്യാപ്റ്റനും തമ്മില്‍ നിരന്തരം അഭിപ്രായഭിന്നതയുണ്ടായിരുന്നുവത്രെ. ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നവും നിലനിന്നിരുന്നു. കൊറിയയിലെ ബുസാനില്‍നിന്ന് വാങ്ങിയ കപ്പല്‍ ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്‍ജിന്‍ ഓയില്‍ നിറച്ച ശേഷം യാത്രാസംബന്ധമായ നടപടി പൂര്‍ത്തിയാക്കി കപ്പല്‍ ഉടന്‍ പൊന്നാനി തുറമുഖം വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.