കണ്ണൂര്‍: കേരള ക്ളേസ് ആന്‍ഡ് സിറാമിക്സ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍െറ സഹോദരന്‍െറ മകന്‍െറ ഭാര്യ ദീപ്തി നിഷാദിനെ നിയമിക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ക്കിടയില്‍തന്നെ അതൃപ്തിയുണ്ടായിരുന്നു. ഇതൊന്നും ഗൗരവത്തിലെടുക്കാതെയാണ് ഇ.പി. ജയരാജന്‍ ദീപ്തിക്ക് നിയമനം നല്‍കിയത്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നുകാട്ടി വിവാദത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി കേന്ദ്രനേതൃത്വവും സംഭവത്തില്‍ അതൃപ്തി അറിയിച്ചതോടെയാണ് ബുധനാഴ്ച രാവിലെ ദീപ്തി നിഷാദ് തല്‍സ്ഥാനം രാജിവെച്ചത്. ബുധനാഴ്ച രാവിലെ പാപ്പിനിശ്ശേരിയിലെ ഓഫിസിലത്തെിയാണ് ദീപ്തി രാജിക്കത്ത് നല്‍കിയത്. ദീപ്തിയുടെ രാജി അംഗീകരിച്ചതായി മാനേജിങ് ഡയറക്ടര്‍ അശോക് കുമാര്‍ പറഞ്ഞു.
ജയരാജന്‍െറ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസിന്‍െറ (കെ.എസ്.ഐ.ഇ) എം.ഡിയായി നിയമിച്ച സംഭവം പുറത്തായതോടെയാണ് സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാറിന് പ്രതിച്ഛായക്ക് കളങ്കമേല്‍പിക്കുംവിധത്തിലുളള ബന്ധുനിയമന വിവാദം ഉയര്‍ന്നത്്. സംഭവം നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായപ്പോള്‍ സുധീര്‍ നമ്പ്യാരെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്ന വിശദീകരണവുമായി മന്ത്രി ഇ.പി. ജയരാജന്‍ രംഗത്തത്തെിയിരുന്നു. എന്നാല്‍, സംഭവം ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ സുധീര്‍ നമ്പ്യാര്‍ തല്‍സ്ഥാനം ഏറ്റെടുത്തിട്ടില്ളെന്നും നിയമന ഉത്തരവ് ദിവസങ്ങള്‍ക്കു മുമ്പുതന്നെ റദ്ദാക്കിയതായും ജയരാജന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതിനുശേഷമാണ് പാപ്പിനിശ്ശേരി ആസ്ഥാനമായുള്ള കേരള ക്ളേസ് ആന്‍ഡ് സിറാമിക്സ് ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍ തസ്തിക ഉള്‍പ്പെടെയുള്ളവയില്‍ ബന്ധുനിയമനം നടന്നതായുള്ള വിവരം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.