Posted On
date_range Updated On
date_range രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ല –സുകുമാരന്‍ നായര്‍
ചങ്ങനാശേരി: രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റ് സംഘടനകളുടെയോ ആഭ്യന്തര പ്രശ്നങ്ങളില്‍ എന്‍.എസ്.എസ് ഇടപെടാറില്ളെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാടാണുള്ളത്. എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ മതത്തിനോ സമുദായത്തിനോ സംഘടന എതിരല്ളെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ചങ്ങനാശേരി യൂനിയന്‍ ആഭിമുഖ്യത്തില്‍ 103ാമത് വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു രാഷ്ട്രീയവും അംഗങ്ങള്‍ക്ക് സ്വീകരിക്കാം. സംഘടനക്കുള്ളില്‍ സമുദായ പ്രവര്‍ത്തകരായി വര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.