മുഖ്യമന്ത്രി ഡല്‍ഹിയിൽ; പ്രധാനമന്ത്രിയെയും രാഷ്​ട്രപതിയെയും കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിലെത്തിയ പിണറായിക്ക് മലയാളി സംഘടനകൾ സ്വീകരണം നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണനും പി.ബി അംഗം എം.എ ബേബിയും പിണറായിക്കൊപ്പമുണ്ട്.

മുഖ്യമന്ത്രിയായതിനു ശേഷം പിണറായിയുടെ ആദ്യ സന്ദര്‍ശനമാണിത്. വൈകീട്ട് നാലു മണിക്ക് റെയ്സ്കോഴ്സ് റോഡിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത്. വൈകീട്ട് ആറുമണിക്കാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച.

രണ്ട് ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി പങ്കെടുക്കും. കേരളവും ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പി.ബി വിലയിരുത്തും. വി.എസിന് എന്ത് പദവി നല്‍കണമെന്ന കാര്യവും പി.ബിയിൽ ചർച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.