സ്ത്രീ പ്രവേശം: ശബരിമല ശാന്തിമാര്‍ ഒത്തുചേരുന്ന ശരണ വീഥി 27ന്

കൊച്ചി: ശബരിമല സ്ത്രീപ്രവേശം അടക്കം ആചാരപരമായ കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ ലക്ഷ്യമിട്ട് ശബരിമലയുമായി  ബന്ധമുള്ള കുടുംബങ്ങളും മാളികപ്പുറം- ശബരിമല മേല്‍ശാന്തിമാരും  ഒത്തുചേരുന്നു.  27, 28 തീയതികളില്‍ ആലുവ മണപ്പുറത്ത് നടക്കുന്ന പരിപാടിയില്‍ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിശ്വാസ പ്രഖ്യാപനം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചന നല്‍കി.

 1969 മുതല്‍ ഇതുവരെയുള്ള ശബരിമല ശാന്തിമാരുടെ സാന്നിധ്യം സമ്മേളനത്തിന്‍െറ പ്രത്യേകതയായിരിക്കും.   അഖിലഭാരത അയ്യപ്പമഹാസംഗമം,  ശ്രീധര്‍മശാസ്താ മഹായഞ്ജം, ശ്രീധര്‍മശാസ്താ ആലങ്ങാട് യോഗം, അഖിലഭാരതീയ അയ്യപ്പധര്‍മപ്രചാരസഭ എന്നിവ സംയുക്തമായാണ് ശരണവീഥി എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നും കൂടാതെ വിദേശത്ത് നിന്നുമടക്കം  അയ്യപ്പ ഭക്തര്‍ പങ്കെടുക്കും. 27ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സൗഹൃദ സമ്മേളനം നടി ശാരദ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ശരണവീഥി ജനറല്‍ കണ്‍വീനര്‍ കെ. അയ്യപ്പദാസ്, എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.