പിണറായി വിജയൻ മുഖ്യമന്ത്രിയാകും

തിരുവനന്തപുരം: പിണറായി വിജയൻ കേരള മുഖ്യമന്ത്രിയാകും. എ.കെ.ജി സെന്‍ററിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പിണറായിയെ മുഖ്യമന്ത്രിയാക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും  യോഗത്തില്‍ പങ്കെടുത്തു.

നിലവിൽ പി.ബി അംഗമാണ് പിണറായി വിജയൻ. മൂന്ന് ടേം സംസ്ഥാന സെക്രട്ടറിയായ ശേഷം ആലപ്പുഴ സമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. മുമ്പ് നായനാർ മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. വി.എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ എൽ.ഡി.എഫ് ചെയർമാൻ പദവി നൽകുന്ന കാര്യം പാർട്ടിയുടെ പരിഗണനയിലുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഇന്നുച്ചക്ക് സംസ്ഥാന സമിതിയും ചേരുന്നുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.