മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി: ഓര്‍മയായത് ആത്മീയതയിലും കലയിലും കൈയ്യൊപ്പ് പതിച്ച ആചാര്യന്‍

ചാലക്കുടി: ആത്മീയ, അഭിനയ രംഗങ്ങളിലും എഴുത്തിലും കൈയ്യൊപ്പ് പതിപ്പിച്ച ആചാര്യനായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ ഗുരുവായൂര്‍ ചോറ്റാനിക്കര ക്ഷേത്രങ്ങളുടെ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്‍റായും ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇദ്ദേഹം നിരവധി നാടകങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. നാലു തവണ വീതം ഗുരുവായൂരിലും ചോറ്റാനിക്കരയിലും മേല്‍ശാന്തിയായി. ആദ്യകാലനാടകമായ ‘ഋതുമതി’യില്‍ കിഴക്കേപ്രം എന്ന കഥാപാത്രമായി വേഷമിടുകയും അതിന്‍െറ അറുപതാം വാര്‍ഷികത്തില്‍ അതേ കഥാപാത്രമായി വീണ്ടും അരങ്ങത്തത്തെുകയും ചെയ്തു. ലീഡര്‍ കെ. കരുണാകരനുമായി ഏറെ അടുപ്പം സൂക്ഷിച്ചു.

ചാലക്കുടിയുടെയും  ഗുരുവായൂരിന്‍െറയും വികസനത്തില്‍ പലപ്പോഴും ലീഡര്‍ക്ക് മുന്നിലത്തെിയ നിര്‍ദേശങ്ങള്‍ മൂര്‍ക്കന്നൂരിന്‍േറതായിരുന്നു.
പുത്തന്‍ചിറ ആലക്കാട് മനക്കല്‍ പരേതയായ ഗൗരി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: പരേതനായ ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍, ഉഷ (പഞ്ചാബ് നാഷനല്‍ ബാങ്ക്, ഗുരുവായൂര്‍), ജയശ്രീ (ബി.എസ്.എന്‍.എല്‍, ചാലക്കുടി), മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി (ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി), പ്രസാദ് മൂര്‍ക്കന്നൂര്‍ (വൈദ്യരത്നം ഒൗഷധശാല ഏജന്‍സി). മരുമക്കള്‍. സുലേഖ (അധ്യാപിക, സെന്‍റ് സേവ്യേഴ്സ് എല്‍പി. സ്കൂള്‍, മാപ്രാണം), കുന്നംകുളം വെന്മരത്തൂര്‍ മനക്കല്‍ വാസുദേവന്‍ നമ്പൂതിരി (എം.ഡി. ഗീത കാര്‍പ്പന്‍ററി വര്‍ക്സ്, മരത്തംകോട്), പടിഞ്ഞാറെ ചാലക്കുടി പുതുമന ഹരിശ്രീയില്‍ പരേതനായ ഇ. കൃഷ്ണശര്‍മ, ഒറ്റപ്പാലം പനമണ്ണ മണപ്പിള്ളി മനയില്‍ ശ്രീജ, കുന്നംകുളം മുല്ലമംഗലത്ത് മനയില്‍ സബിത.

ശബരിമല, ഗുരൂവായൂര്‍ മുന്‍ മേല്‍ശാന്തിമാരായ ഏഴിക്കോട് വാസുദേവന്‍ നമ്പൂതിരി, ഏഴിക്കോട് ശശി നമ്പൂതിരി, മോനാട് കൃഷ്ണന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി മുരളീധരന്‍ നമ്പൂതിരി, കേപ്പൂര്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, ചാലക്കുടി നഗരസഭ ചെയര്‍പേഴ്സന്‍ ഉഷ പരമേശ്വരന്‍,  എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബി.ഡി. ദേവസി, ഗായകന്‍ മധു ബാലകൃഷ്ണന്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.എ. ഉണ്ണികൃഷ്ണന്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.യു. രാധാകൃഷ്ണന്‍, ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ എന്നിവര്‍ മൂര്‍ക്കന്നൂര്‍ ഇല്ലത്തത്തെി അന്ത്യോപചാരമര്‍പ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.