ശബരിമല: സ്ത്രീ പ്രവേശത്തിനെതിരെ ഒരുകോടി ഒപ്പ് ശേഖരിക്കുന്നു

ശബരിമല: ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടക്കുള്ള സ്ത്രീകളെ ആചാരാനുഷ്ഠാനത്തിന് വിരുദ്ധമായി പ്രവേശിക്കാന്‍ പാടില്ല എന്ന ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ ഒരുകോടി ഭക്തരുടെ കൈയൊപ്പുള്ള ഭീമഹരജി തയാറാക്കുന്നു. ഇതിന്‍െറ ഉദ്ഘാടനം ശബരിമല സന്നിധാനത്തില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ശബരിമലയിലെ 10 കൗണ്ടറുകളിലൂടെയാണ് ഒപ്പുശേഖരണം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കാനാണ് ഭീമഹരജി. ശബരിമല മേല്‍ശാന്തി, മാളികപ്പുറം, മേല്‍ശാന്തി, ദേവസ്വം കമീഷണര്‍, എക്സിക്യൂട്ടിവ് ഓഫിസര്‍, അസി. എക്സിക്യൂട്ടിവ് ഓഫിസര്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു.
കോടതി നിര്‍ദേശിച്ചാലും ഭക്തരായ 10 വയസ്സിനും 50 വയസ്സിനും ഇടക്കുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ളെന്നും കഠിന വ്രതാനുഷ്ഠാനം നടത്താന്‍ കഴിയാത്ത സ്ത്രീകളുടെ സുരക്ഷകൂടി കരുതിയാണ് കൊടുംവനത്തില്‍ കോടിക്കണക്കിന് അയ്യപ്പഭക്തര്‍ ദര്‍ശനത്തിനത്തെുന്ന ശബരിമലയില്‍ ശ്രീഅയ്യപ്പന്‍ വിലക്ക് കല്‍പിച്ചിരിക്കുന്നതെന്നും എന്തുവിലകൊടുത്തും അയ്യപ്പഹിതം പാലിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
പമ്പ ഗണപതി ക്ഷേത്രാങ്കണത്തില്‍ നടന്ന ഭീമഹരജിയുടെ ഒപ്പുശേഖരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കര്‍ണാടക എം.എല്‍.എ ശകുന്തള ഷെട്ടി ആദ്യ ഒപ്പ് രേഖപ്പെടുത്തി. അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍ സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.