Posted On
date_range Updated On
date_range സാമുദായിക നീതി ഉറപ്പാക്കാതെ വര്‍ഗീയത തടയാനാകില്ല -എ.കെ ആന്‍റണി
തിരുവനന്തപുരം: കേരളത്തില്‍ സാമുദായിക നീതി ഉറപ്പാക്കാതെ വര്‍ഗീയതയെ തടയാന്‍ കഴിയില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. സാമുദായിക നീതിക്കു വേണ്ടിയും സാമൂഹ്യനീതിക്കു വേണ്ടിയും മരണം വരെ പോരാടും. കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തില്‍ തന്‍െറ കാലം കഴിഞ്ഞെന്നും തന്‍െറ പരിമിതികള്‍ നന്നായി അറിയാമെന്നും ആന്‍റണി പറഞ്ഞു. മദ്യനയം ഒരു വിഷയം മാത്രമാണ്. മദ്യനയം കൊണ്ടു മാത്രം തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. അത് ഒരു വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് ചാനലിനോടാണ് ആന്‍റണി ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.