തിരുവനന്തപുരം: വീഴ്ച വരുത്തിയെന്നുപറഞ്ഞ് അവസാനിപ്പിക്കേണ്ടതല്ല ജിഷ വധക്കേസിലെ പൊലീസിന്‍െറ സമീപനമെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. കേസ് അന്വേഷണം ത്വരിതപ്പെടുത്തുന്നതിനൊപ്പം അന്വേഷണം അട്ടിമറിക്കാനുണ്ടായ ഇടപെടലുകളും പുറത്തുകൊണ്ടുവരണം. പൊലീസ് ഇക്കാര്യത്തില്‍ കാട്ടിയ ഗുരുതര ഒളിച്ചുകളിക്ക് പിന്നിലെ ശക്തി ആരാണെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. സംസ്ഥാന പൊലീസ് തലവന്‍ തന്‍െറ ജോലി ചെയ്തിട്ടില്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മൃതദേഹ പരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.